Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Dec 2025 01:49 IST
Share News :
തലയോലപ്പറമ്പ്: ഗ്യാസ് സിലിണ്ടർ നിറച്ച ലോഡുമായി നിർത്തിയിട്ടിരുന്ന ലോറിയിൽ കയറി സിലിണ്ടർ കുത്തി തുറന്ന് തീ കൊളുത്തി ആത്മഹത്യ ശ്രമം, ഫയർഫോഴ്സ് യൂണിറ്റ് എത്തി ഉടൻ തീയണച്ചതിനാൽ മറ്റ് ഗ്യാസ് സിലിണ്ടറുകളിലേക്ക് തീ പടരാതെ വൻദുരന്തം ഒഴിവായി. തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിൽ വെള്ളിയാഴ്ച രാത്രി 12.30 ഓടെയാണ് സംഭവം. വെട്ടിക്കാട്ട് മുക്ക് സ്വദേശിയായ ഡ്രൈവർ ജംഗ്ഷന് സമീപം നിറച്ച ഗ്യാസ് സിലിണ്ടർ ലോഡുമായി എത്തിയ രാവിലെ എടുക്കുന്നതിനായി ഇട്ട ശേഷം വീട്ടിലേക്ക് പോയ ശേഷമാണ് സംഭവം. ഇന്നലെ വൈകിട്ട് മുതൽ ഈ ഭാഗത്ത് കറങ്ങി നടന്ന കടപ്ലാമറ്റം സ്വദേശിയായ മനോനില തെറ്റിയ യുവാവാണ് ലോറിക്ക് മുകളിൽ ഗ്രില്ല് വഴി കയിയശേഷം ഒരു സിലിണ്ടർ കമ്പി കൊണ്ട് കുത്തിതുറന്ന ശേഷം തീ കൊളുത്തിയത്. ലോറിയിൽ നിന്നും തീ ഉയരുന്നത് ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറന്മാരും മറ്റുമാണ് ആദ്യം കണ്ടത്. ഇവർ ഓടിയെത്തി യുവാവിനെ പിടികൂടുകയായിരുന്നു. സംഭവം അറിഞ്ഞ് കടുത്തുരുത്തിയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് ഉടൻ എത്തി തീയണച്ചതിനാൽ മറ്റ് സിലിണ്ടറുകളിലേക്ക് തീ പടരാതെ വൻദുരന്തമാണ് ഒഴിവായത്. തലയോലപ്പറമ്പ് പേലീസ് സ്ഥലത്തെത്തി അക്രമിയായ യുവാവിനെ കസ്റ്റഡിയിൽ എടുത്തു.
Follow us on :
Tags:
More in Related News
Please select your location.