Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 May 2025 18:17 IST
Share News :
കോട്ടയം : പാലാ ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സ് നടത്തിയ തിരച്ചിലിൽ മുണ്ടക്കയം സ്വദേശിയായ ആൽബിൻ ജോസഫിന്റെ മൃതദേഹമാണ് ലഭിച്ചത്.ഭരണങ്ങാനം അമ്പലക്കടവിന് സമീപത്ത് നിന്നുമാണ് മൃതദേഹം കിട്ടിയത്. വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട വിലങ്ങുപാറ കടവിൽ നിന്നും 200 മീറ്റർ മാറിയാണ് മൃതദേഹം ലഭിച്ചത്. ഇന്നലെയും ഇന്നുമായി പലതവണ ഈ ഭാഗത്ത് തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്തിയിരുന്നില്ല. അതേ സമയം ആൽബിനോപ്പം ഒഴുക്കിൽപ്പെട്ടഅടിമാലി കരിങ്കുളം കയ്പ്പ്ലാക്കൽ അമൽ കെ ജോമോനായുള്ള തിരച്ചിൽ തുടരുകയാണ്. തിരച്ചിലിനായി പാലാ കളരിയാമ്മാക്കൽ ചെക്ക് ഡാമിന്റെ ഷട്ടർ തുറന്നു. ശനിയാഴ്ച വൈകിട്ടാണ്
കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായത്. കുളിക്കാനായി നാലംഗ സംഘമാണ് കടവിൽ എത്തിയത്.ഒരാൾ കരയിൽ ഇരിക്കുകയായിരുന്നു. നീന്തുന്നതിനിടെ 2 പേരാണ് ഒഴുക്കിൽപ്പെട്ടത്. ഒരാൾ നീന്തി രക്ഷപെട്ടു. ഭരണങ്ങാനത്ത് ജർമൻ ഭാഷ പഠിക്കാൻ എത്തിയവരാണ് വിദ്യാർഥികൾ.
Follow us on :
Tags:
More in Related News
Please select your location.