Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Mar 2025 19:29 IST
Share News :
വൈക്കം: മൂവാറ്റുപുഴയാറിൽ സുഹൃത്തുക്കളുമായി കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വൈക്കം ചാലപ്പറമ്പ് വൈഷ്ണവത്തിൽ പരേതനായ ജയപ്രകാശിൻ്റെ മകൻ ദേവപ്രകാശ് ( യദു -23) ആണ് മരിച്ചത്. വേമ്പനാട്ട് കായലിലേക്ക് സംഗമിക്കുന്ന മൂവാറ്റുപുഴയാറിൽ നേരേകടവ് മാലിയേൽ കടവിൽ ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. ദേവപ്രകാശും സുഹൃത്തുക്കളും വൈക്കം സ്വദേശികളായ ഷിഫാന്‍, രാഹുല്‍, ആദര്‍ശ്, ഹരി എന്നിവരോടൊപ്പമാണ് കടവില്‍ കുളിക്കാന്‍ എത്തിയത്. ഹരിയുടെ വീട്ടിൽ എത്തിയ ശേഷമാണ് കുളിക്കാനായി കടവിൽ എത്തിയത്. അഞ്ച് പേരും ആറ്റില്‍ ഇറങ്ങി കുളിക്കുന്നതിനിടെ ദേവപ്രകാശും ആദര്‍ശും മറുകരയിലേക്ക് നീന്തുകയായിരുന്നു. നീന്തുന്നതിനിടെ ദേവപ്രകാശ് കുഴഞ്ഞ് വെള്ളത്തിലേക്ക് മുങ്ങിപോകുകയായിരുന്നു. ആദര്‍ശ് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. തുടർന്ന് വൈക്കത്ത് നിന്നും ഫയർഫോഴ്സ് എത്തിയാണ് യുവാവിനെ മുങ്ങിയെടുത്തത്. ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബി കോമിനുശേഷം കമ്പ്യൂട്ടർ സയൻസിൽ ഉപരിപഠനം നടത്തിവരികയായിരുന്നു ദേവപ്രകാശ്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മാതാവ് - ബിന്ദു (വൈക്കം നഗരസഭ അഞ്ചാം വാർഡ് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡൻ്റ്). സഹോദരി -അനഘ. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Follow us on :
More in Related News
Please select your location.