Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം സ്വദേശിയായ ഓട്ടോ ഡ്രൈവർ തലയോലപ്പറമ്പിൽ കുഴഞ്ഞ് വീണ് മരിച്ചു.

22 Jun 2024 22:55 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: പോലീസ് സ്റ്റേഷനിൽ നിന്നും വിട്ട് നൽകിയ അപകട കേസിൽ ഉൾപ്പെട്ട ബൈക്ക് ഗുഡ്സ് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോകുന്നതിനിടെ ഓട്ടോ ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു.

വൈക്കം കവരപ്പാടി നടയിൽ ഉള്ളാടത്തറയിൽ പരേതനായ വേലായുധൻ പിള്ളയുടെ മകൻ വേണു (54) മരിച്ചത്.ശനിയാഴ്ച ഉച്ചയ്ക്ക്12.30 ആണ് സംഭവം. അപകടത്തിൽപ്പെട്ട ബൈക്ക് ഓട്ടോയിൽ കയറ്റിയ ശേഷം കൈകഴുകി ഓട്ടോ മുന്നോട്ട് എടുക്കുന്നതിനിടെ ഇയാൾ രക്തം ഛർദ്ധിച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ ബിജു, നന്ദകുമാർ എന്നിവർ ചേർന്ന് ആംബുലൻസ് വിളിച്ച് വരുത്തി ഇയാളെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയോലപ്പറമ്പ് പോലീസ് പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. സംസ്കാരം നാളെ (ജൂൺ 23) ഞായറാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ - ശാന്തി. 

മക്കൾ - ശിവഗായത്രി, ശിവശങ്കർ,

ജയകൃഷ്ണൻ, മഹാദേവ്.

മരുമകൻ - വിഷ്ണു.




 




 


Follow us on :

More in Related News