Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Apr 2024 15:48 IST
Share News :
വൈക്കം; മദ്യലഹരിയില്‍ നടത്തിയ കൈയ്യാങ്കളിക്കിടെ കടുത്തുരുത്തിയിൽ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് യുവാവ് മരിച്ചു. ഒപ്പം കിണറ്റില്‍ വീണ യുവാവിന്റെ അമ്മാവനെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപെടുത്തി. പൂഴിക്കോല്‍ ഇടപ്പറമ്പില്‍ പരേതനായ സുനിലിന്റെ മകന്‍ ഇ.എസ്. വിഷ്ണു (25) ആണ് മരിച്ചത്. വിഷ്ണുവിന്റെ മാതൃസഹോദരന്‍ തോട്ടകം വാട്ടുകരി ഷിനോ (43) യെയാണ് പരിക്കുകളോടെ കിണറ്റില്‍ നിന്നും രക്ഷപെടുത്തിയത്. സംഭവത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ഷിനോയ്‌ക്കെതിരെ കേസെടുത്തതായി കടുത്തുരുത്തി പോലീസ് അറിയിച്ചു. കാലിന് പരിക്കേറ്റ ഷിനോ കോട്ടയം മെഡിഡക്കല്‍ കോളജാശുപത്രിയില്‍ ചികിത്സിയിലാണ്. ബുധനാഴ്ച പുലർച്ചെ പൂഴിക്കോലില്‍ വിഷ്ണുവിന്റെ വീട്ടുമുറ്റത്താണ് സംഭവം. മദ്യലഹരിയില്‍ ഇരുവരും ഏറ്റുമുട്ടുകയും ഇതിനിടെ വീട്ടുമുറ്റത്തെ അധികം ഉയരമില്ലാത്ത സംരക്ഷണഭിത്തുള്ള കിണറ്റില്‍ നിന്നും വീഴുകയുമായിരുന്നു. സംഭവം നടക്കുമ്പോള്‍ വിഷ്ണുവിന്റെ അമ്മയും സഹോദരിയും വീട്ടിലുണ്ടായിരുന്നു. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസി ഷാജി കിണറ്റിലിറങ്ങി ഷിനോയെ രക്ഷപെടുത്തിയെങ്കിലും വിഷ്ണു മുങ്ങി പോയതിനാല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ഫയര്‍ഫോഴ്‌സെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വിഷ്ണുവിന്റെ സംസ്‌ക്കാരം വീട്ടുവളപ്പില്‍ നടത്തി.
Follow us on :
Tags:
More in Related News
Please select your location.