Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് പൊതി റെയിൽവേ മേൽപ്പാലത്തിന് സമീപം യുവാവിനെ ഗുരുതര പരുക്കുകളോടെ കണ്ടെത്തി.

16 Sep 2024 20:39 IST

santhosh sharma.v

Share News :

വൈക്കം: തലയോലപ്പറമ്പ് പൊതി റെയിൽവേ മേൽപ്പാലത്തിന് സമീപം ഇതര സംസ്ഥാനക്കാരനായ യുവാവിനെ പാളത്തിന് സമീപം കുറ്റിക്കാട്ടിൽ ഗുരുതര പരുക്കുകളോടെ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തി.ആസ്സാം സ്വദേശി ബിണ്ടോ ബോർഡോലോയ് (43)നെയാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ 7.30 ഓടെ ഇതുവഴി നടന്ന് പോയ യാത്രക്കാരാണ് പാളത്തിന് സമീപം കുറ്റിക്കാട്ടിൽ ഗുരുതരമായി പരിക്കേറ്റ് ചോര വാർന്ന നിലയിൽ വീണ് കിടക്കുന്നത് കണ്ടത്.തുടർന്ന് ഗ്രാമപഞ്ചായത്തംഗം സജിമോൻ എത്തിയാണ് പോലീസിൽ വിവരം അറിയിച്ചത്.തലയോലപ്പറമ്പ് പോലീസ് എത്തി ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.പുലർച്ചെ ഇതുവഴി പോയ ട്രെയിനിൻ്റെ വാതിലിൽ നിന്നും യുവാവ് പുറത്തേക്ക് തെറിച്ച് വീണതാകാമെന്നാണ് പോലീസ് പറയുന്നത്. യുവാവ് അപകടനില തരണം ചെയ്താലെ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയു.


Follow us on :

More in Related News