Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jan 2026 16:23 IST
Share News :
വൈക്കം: വൈക്കത്ത് നിന്നും കാണാതായ വീട്ടമ്മയെ വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറാട്ട് കുളങ്ങര പ്ലാക്കിയിൽ വീട്ടിൽ തങ്കമ്മ (72) നെയാണ് ആറാട്ട് കുളങ്ങരയിലെ കുളത്തിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി മുതൽ വീട്ടമ്മയെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും മറ്റും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. തുടർന്ന് പ്രദേശത്തെ സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വോഷണത്തിലാണ് ഇവർ കുളത്തിലേക്ക് നടന്ന് പോകുന്നത് കണ്ടത്. തുടർന്ന് വൈക്കം ഫയർഫോഴ്സ് എത്തി കുളത്തിൽ തിരച്ചിൽ നടത്തിയാണ് ഇന്ന് രാവിലെ 11 മണിയോടെ മൃതദേഹം കണ്ടെടുത്തത്. മരണത്തിൽ മറ്റ് ദുരൂഹതകൾ ഒന്നും ഇല്ലെന്നും ഇവർക്ക് മനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു.
വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു. ഭർത്താവ് തങ്കമണി (റിട്ടയേഡ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ) മക്കൾ - രാജേഷ് (കെഎസ്ആർ ടി സി) , നിഷ (നേഴ്സ് ). മരുമക്കൾ - അനുമോൾ, പി.ബി വിനോദ് (എസ് .ഐ കടുത്തുരുത്തി പോലീസ് സ്റ്റേഷൻ).
സംസ്കാരം ഇന്ന് രാത്രി 8 ന് വീട്ടുവളപ്പിൽ നടക്കും.
Follow us on :
Tags:
More in Related News
Please select your location.