Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Nov 2024 08:28 IST
Share News :
ഈരാറ്റുപേട്ട: നൂറു കണക്കിന് വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്ന വാഗമൺ റോഡിൽ കൂറ്റൻ പാറ ഉരുണ്ടുവീണു. ശനിയാഴ്ച രാവിലെയാണ് സംഭവം.
വേലത്തുശ്ശേരിക്ക് താഴെ വല്യ പാറക്ക് സമീപം റോഡിന്റെ മുകൾ വശത്തു നിന്നിരുന്ന കൂറ്റൻ പാറയാണ് ഉരുണ്ട് റോഡിലേക്ക് വന്നത്.
ആ സമയത്ത് വാഹനങ്ങളോ വഴി യാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. റോഡിലെ കല്ല് പൊതുമരാമത്തും പഞ്ചായത്തും ചേർന്ന് നീക്കി. രണ്ടു ദിവസമായി ഈ പ്രദേശങ്ങളിൽ കനത്ത മഴയുണ്ടായിരുന്നു.
മണ്ണ് ഒലിച്ച് പോയാതാകാം പാറ ഉരുണ്ടുവരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാരോട് ജാഗ്രത പാലിക്കാൻ ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയതായി പഞ്ചായത്ത് പ്രസിഡൻറ് കെ.സി. ജെയിംസ് അറിയിച്ചു.
Follow us on :
More in Related News
Please select your location.