Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം കുറുപ്പന്തറയിൽ അറ്റകുറ്റപണി യ്ക്കിടെ സ്ക്കഫോൾഡ് മറിഞ്ഞുവീണ് പള്ളിയിലെ കൈക്കാരന് ദാരുണാന്ത്യം.

06 Jul 2025 19:16 IST

santhosh sharma.v

Share News :

കോട്ടയം: കുറുപ്പന്തറ മണ്ണാറപ്പാറ സെയ്ന്റ് സേവ്യേഴ്‌സ് പള്ളിയുടെ അറ്റകുറ്റപണിയ്ക്കിടെ സ്ക്കഫോൾഡ് മറിഞ്ഞുവീണ് പള്ളിയിലെ കൈക്കാരന് ദാരുണാന്ത്യം. കുറുപ്പന്തറ കുറുപ്പംപറമ്പില്‍ ജോസഫ് (ഔസേപ്പച്ചന്‍-51) ആണ് മരിച്ചത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആസാം സ്വദേശികളായ ലോഗോണ്‍ കിഷ്‌കു(30), റോബി റാം സോറന്‍(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം. പള്ളിയുടെ മേല്‍ക്കൂരയില്‍ അറ്റകുറ്റപ്പണികള്‍ക്കായി കയറിയതായിരുന്നു മൂന്നുപേരും. മേല്‍ക്കൂരയിലെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ  സ്ക്കഫോൾഡ് മറിഞ്ഞ് ഇവര്‍ താഴെ വീഴുകയായിരുന്നു. ഉടന്‍തന്നെ മൂന്നുപേരെയും ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ജോസഫ് മരിച്ചത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെയും നില ഗുരുതരമാണ്.

Follow us on :

More in Related News