Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയത്ത് ബൊലേറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം.

01 Jul 2025 08:47 IST

santhosh sharma.v

Share News :

കോട്ടയം: കോടിമത നാലുവരിപ്പാതയിൽ ബൊലേറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കൊല്ലാട് സ്വദേശികളായ രണ്ടു പേർക്ക് ദാരുണാന്ത്യം. കൊല്ലാട് സ്വദേശി ജെയിംസിന്റെ മകൻ ജെയ്മോൻ, കൊല്ലാട് അർജുൻ എന്നിവരാണ് ദാരു‌ണമായി മരിച്ചത്. തിങ്കളാഴ്ച രാത്രി 12.30 ഓടെ കോടിമത നാലുവരിപ്പാതയിലെ കൊശമറ്റം പമ്പിന് സമീപമാണ് അപകടം. കോട്ടയത്തുനിന്നുള്ള ഫയർഫോഴ്സ് സംഘവും ചിങ്ങവനം പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

അപകടത്തിൽ പരിക്കേറ്റ ജാദവ് എന്നയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്നാണ് അറിയുന്നത്. ജാദവിനൊപ്പം പരിക്കേറ്റ മറ്റ് രണ്ടുപേരും മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്.





 

Follow us on :

More in Related News