Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുറിഞ്ഞപുഴയിൽ വള്ളം മറിഞ്ഞുണ്ടായ അപകടം; കാണാതായ യുവാവിൻ്റെ മൃതദേഹം കായലിൽ പൊങ്ങിയ നിലയിൽ കണ്ടെത്തി.

30 Jul 2025 09:12 IST

santhosh sharma.v

Share News :

വൈക്കം: മുറിഞ്ഞപുഴയ്ക്ക് സമീപം വേമ്പനാട്ടു കായലിൽ തിങ്കളാഴ്ച വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ യുവാവിൻ്റെ മൃതദേഹംകായലിൽ പൊങ്ങിയ നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ 8.30 ഓടെ അരൂർ ഭാഗത്ത് കായലിലാണ് പൊങ്ങിയ നിലയിൽ നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ മുതൽ നടത്തിയ തിരച്ചിലും വിഫലമായിരുന്നു. ബുധനാഴ്ച വീണ്ടും തിരച്ചിൽ ആരംഭിക്കുന്നതിനിടെയാണ് മൃതദേഹം അരൂർ ഭാഗത്ത് പൊങ്ങിയതായി വിവരം ലഭിച്ചത്. ആലപ്പുഴ പാണാവള്ളി പണിക്കെടത്ത് വീട്ടിൽ സുമേഷ് (കണ്ണൻ -45) നെയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ കാട്ടിക്കുന്ന് നടുത്തുരുത്തിന് സമീപം വള്ളം മറിഞ്ഞ് കാണാതായത്. കാട്ടിക്കുന്ന് തുരുത്തേൽ ഭാഗത്തുള്ള യുവതിയുടെ സംസ്ക്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം പാണാവള്ളിയിലേക്ക് മടങ്ങുകയായിരുന്ന 23 അംഗ സംഘം സഞ്ചരിച്ച മരിച്ച യമഹാ എൻജിൻ ഘടിപ്പിച്ച വള്ളമാണ് ശക്തമായ കാറ്റിലും തിരയിലും അടിയുലഞ്ഞ് ഒരു വശത്തേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട വള്ളത്തിൽ പിടിച്ച് കിടന്ന മറ്റ് 22 യാത്രക്കാരെ നാട്ടുകാരും സമീപത്തെ മറ്റു വള്ളങ്ങളും എത്തി രക്ഷപ്പെടുത്തിയിരുന്നു. വള്ളം മറിഞ്ഞതിനെ തുടർന്ന് കരയിലേക്ക് നീന്തിയ കണ്ണൻ ഇതിനിടെ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. തുടർന്ന് 

ഫയർഫോഴ്സിന്റെ സ്കൂബ ടീം അംഗങ്ങൾ , എൻ ഡി ആർ എഫ്, ഈരാറ്റുപേട്ടയിൽ നിന്ന് ഷഹനാസിൻ്റെ നേതൃത്വത്തിൽ എത്തിയ നന്മക്കൂട്ടത്തിലെ പത്താംഗങ്ങൾ തുടങ്ങിയവർ ചേർന്ന് ഇന്നലെ വൈകിട്ട് വരെ തിരച്ചിൽ നടത്തിയെങ്കിലും സുമേഷിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കായലിൽ ശക്തമായ അടിയൊഴുക്കും ഉള്ളതിനാൽ തിരച്ചിലും ഏറെ ദുഷ്ക്കരമായിരുന്നു. 


Follow us on :

More in Related News