Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയപാത 66 അകലാട് ബദർ പള്ളിക്ക് സമീപം പാലം നിർമ്മാണത്തിനിടെ വലിയ കോൺക്രീറ്റ് സ്ലാബ് റോഡിലേക്ക് വീണ് വൻ അപകടം

24 Aug 2025 19:51 IST

MUKUNDAN

Share News :

ചാവക്കാട്:ദേശീയപാത 66 അകലാട് ബദർ പള്ളിക്ക് സമീപം പാലം നിർമ്മാണത്തിനിടെ വലിയ കോൺക്രീറ്റ് സ്ലാബ് റോഡിലേക്ക് വീണ് വൻ അപകടം.പാലത്തിന്റെ അപ്രോച് റോഡിന്റെ വശത്തെ സ്ലാബ്ണ് പണി നടക്കുന്നതിടയിൽ സർവീസ് റോഡിലേക്കാണ് സ്ലാബ് തകർന്നുവീണത്.ഈ സമയം രണ്ട് ബൈക്ക് യാത്രികർ കടന്നുപോയതിനാൽ തലനാരിഴയ്ക്ക് വൻദുരന്തം ഒഴിവായി.നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിലേക്കാണ് ഏകദേശം 20 അടി ഉയരത്തിൽ നിന്നും വലിയ സ്ലാബ് വീണത്.തുടർന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.ദേശീയപാതയുടെ പാലം നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ മുകളിൽ നിന്നും സ്ലാബ് അടർന്നുവീഴുകയായിരുന്നു.എസ്കലേറ്റർ കൊണ്ടുവന്ന് സ്ലാബ് മാറ്റിയതോടെയാണ് ഗതാഗതം പുനസ്ഥാപിക്കാനായത്.വേണ്ടത്ര സുരക്ഷ ഇല്ലാതെയാണ് ദേശീയപാത പണികൾ നടക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.ഏപ്രിൽ 3-ന് മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിന് സമീപം ദേശീയപാത നിർമ്മാണത്തിനിടെ പാലത്തിന്റെ മുകളിൽ നിന്നും സൈഡ് സ്ലാബ് സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനിടെ ക്രെയിൻ നിയന്ത്രണം വിട്ട് താഴേക്ക് മറിഞ്ഞിരുന്നു.തുടർന്ന് മെയ് 13-നും എടക്കഴിയൂർ കാജാ സ്റ്റോപ്പിന്റെ പടിഞ്ഞാറെ സർവീസ് റോഡിലേക്ക് സ്ലാബ് തകർന്നുവീണിരുന്നു.  



Follow us on :

More in Related News