Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Nov 2024 22:04 IST
Share News :
പീരുമേട് : പീരുമേട് മരിയ ഗിരി സ്കൂളിന് മുമ്പിൽ കാട്ടാന റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന തമിഴ്നാട് കമ്പം കീരകടയ് സ്ട്രീറ്റ് ഹുമ്മൻതൻപെട്ടി, ഉത്തമ പാളയം
സ്വദേശിയായ അലക്സ് പാണ്ടിയൻ 27, ഭാര്യ ഭുവനേശ്വരി 22 ,മകൾ ഉദയശ്രീ 2 എന്നിവർ റോഡിൽ മറിഞ്ഞുവീഴുകയും നിസാര പരുക്കു പറ്റുകയും ചെയ്തു. ഇന്ന് വൈകിട്ട് എഴിനാണ് സംഭവം.തുടർന്ന് ഇവരെ വനവകുപ്പും നാട്ടുകാരും ചേർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകി .കഴിഞ്ഞ ബുധനാഴ്ച മരിയഗിരി സ്കൂളിന് മുമ്പിൽ കാട്ടാന കുട്ടികളുടെ അടുത്തേക്ക് പാഞ്ഞടുക്കുകയും കുട്ടികൾ ഓടി സ്കൂൾ കോം പൗണ്ടിൽ ഓടി കയറി രക്ഷപ്പെട്ടു.തുടർന്ന് കോൺഗ്രസും, സി പി എം ആർ ആർ ടി ഓഫീസ് ഉപരോധിച്ചു. കാട്ടാനയെ തുരത്താൻ ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രക്ഷോഭ നടപടികൾ ശക്തമാക്കാൻ തീരുമാനിച്ചു.
Follow us on :
More in Related News
Please select your location.