Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jul 2024 17:14 IST
Share News :
വൈക്കം: കുറവിലങ്ങാട് നിർമാണം നടക്കുന്ന കെട്ടിടത്തിന് താഴെ പരിക്കേറ്റനിലയിൽ കണ്ടെത്തിയ കോളേജ് വിദ്യാർത്ഥി ചികിത്സയിലിരിക്കെ മരിച്ചു.
കോട്ടയം അതിരമ്പുഴ സ്വദേശി മുഹമ്മദ് യാസീൻ(19) ആണ് വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ
ചൊവ്വാഴ്ച ഉച്ചയോടെ മരിച്ചത്.
കോട്ടയം പെരുമ്പിക്കാട് സ്‌കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിലെ രണ്ടാംവർഷ ബി.സി.എ. വിദ്യാർത്ഥിയാണ് യാസീൻ. ജൂൺ 28നാണ് കുറവിലങ്ങാട് കാളികാവിന് സമീപം നിർമാണം നടക്കുന്ന കെട്ടിടത്തിന് താഴെ പരിക്കേറ്റനിലയിൽ യാസീനെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ പിന്നീട് വൈക്കത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ആന്തരിക രക്തസ്രാവം മൂർച്ഛിച്ചതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.സംഭവത്തിൽ ദുരൂഹതയെന്നും അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.