Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Oct 2025 21:29 IST
Share News :
തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇടിച്ച് ഉണ്ടായ അപകടത്തിൽ കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്. തലയോലപ്പറമ്പ് നൈസ് സിനിമാ തീയ്യേറ്ററിന് സമീപം വല്ലെത്തോട്ടത്തിൽ അനിൽ കുമാർ (54) നാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് 7 മണിയോടെ തലയോലപ്പറമ്പ്-വൈക്കം റോഡിൽ സിംല ജംഗ്ഷന് സമീപമാണ് അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിലും വിദഗ്ധ ചികിത്സക്കായി പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.അപകടത്തിന് ഇടയാക്കിയ ഓട്ടോറിക്ഷാ ഡ്രൈവറെ തലയോലപ്പറമ്പ് പോലീസ് എത്തി പിടികൂടി.
Follow us on :
Tags:
More in Related News
Please select your location.