Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയത്ത് നിർമ്മാണം നടക്കുന്ന കെട്ടിടത്തിൻ്റെ മുകളിൽ നിന്നു വീണ് കരാറുകാരൻ മരിച്ചു.

23 May 2024 23:17 IST

santhosh sharma.v

Share News :

കോട്ടയം: നിർമ്മാണം നടക്കുന്ന കെട്ടിടത്തിൻ്റെ മുകളിൽ നിന്നു വീണ് കരാറുകാരൻ മരിച്ചു.കോട്ടയം ആർപ്പൂക്കര അങ്ങാടി ഭാഗത്ത് കൂട്ടുങ്കൽ വീട്ടിൽ വാമന വാദ്ധ്യാരുടെ മകൻ കെ വി അനൂപ് (37)ആണ് മരിച്ചത്. മഞ്ജു കൺസ്ട്രക്ഷൻസ് ഉടമയായ ഇദ്ദേഹം രണ്ടാം നിലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി അളവെടുക്കുന്നതിനിടയിൽ അബദ്ധത്തിൽ കാൽ തെറ്റി താഴേയ്ക്കു വീഴുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നാളെ (മെയ് -24) വെള്ളിയാഴ്ച രാത്രി 7 ന് താഴത്തങ്ങാടി ജി. എസ്. ബി. ശ്മശാനത്തില്‍. ഭാര്യ - അഞ്ജലി. (ചേർത്തല). മകൾ - അനുനയ. അമ്മ- ഊർമിള.

Follow us on :

More in Related News