Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 May 2024 17:21 IST
Share News :
മലപ്പുറം മേൽമുറി 27ൽ രണ്ട് പെൺകുട്ടികൾ പാറമടയിൽ മുങ്ങി മരിച്ചു. പുളിക്കൽ സ്വദേശി റഷീദിന്‍റെ മകൾ റഷ (8), നിലമ്പൂരിനടുത്ത് പൂക്കോട്ടുംപാടം സ്വദേശി ജംഷീറിന്‍റെ മകൾ ദിയ ഫാത്തിമ (9) എന്നിവരാണ് മരിച്ചത്. മേൽമുറി പൊടിയാട് ക്വാറിയിലാണ് അപകടമുണ്ടായത്. വിരുന്നു വന്ന സഹോദരിമാരുടെ മക്കളാണ് മരിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടികളുടെ അമ്മാവന്‍റെ നിക്കാഹ് ചടങ്ങ് രാവിലെ ഒമ്പത് മണിയോടെ നടന്നിരുന്നു. ഇതിന് പിന്നാലെ കുട്ടികളെ കാണാതായി.
വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കുട്ടികളെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. തുടർന്ന് വൈകിട്ടോടെയാണ് ക്വാറിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്.
Follow us on :
Tags:
More in Related News
Please select your location.