Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Apr 2025 23:45 IST
Share News :
വൈക്കം: നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച ബൈക്ക് യാത്രികനായ യുവാവിൻ്റെ സംസ്ക്കാരം നാളെ.. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ
കൂടെയുണ്ടായിരുന്ന സുഹൃത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ. ചെമ്പ് പനങ്ങാവ് മണ്ണാമ്പിചിറ വീട്ടിൽ സത്യൻ, സുമ ദമ്പതികളുടെ മകൻ വിഷ്ണു സത്യൻ(26) ആണ് ചൊവ്വാഴ്ച ഉണ്ടായ അപകടത്തിൽ മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ചെമ്പ് ലക്ഷം വീട് കോളനിയിൽ സുജിത്ത് (24) നെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 3.30 ഓടെ വല്ലകം സബ് സ്റ്റേഷന് സമീപമാണ് അപകടം. ടെറസ് നിർമ്മാണ തൊഴിലാളികളായിരുന്ന ഇരുവരും പണിസ്ഥലത്ത് വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ജോലി നിർത്തി പൾസർ 200 ബൈക്കിൽ വൈക്കത്ത് നിന്നും തലയോലപ്പറമ്പ് ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടം. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ മതിലിൽ ഇടിച്ച ശേഷം യുവാക്കൾ തെറിച്ച് കോൺക്രീറ്റ് കാനയിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ഉടൻ വൈക്കം താലൂക്ക് ആശ്വ പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്ക്കാരം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബുധനാഴ്ച ഉച്ചകഴിഞ്ഞ് വീട്ട് വളപ്പിൽ നടക്കും. സഹോദരൻ അനന്ദു. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഗുരുതരമായl പരിക്കേറ്റ സുജിത്ത് അപകടനില തരണം ചെയ്ത്ത്ത് വരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.