Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് ബൈക്കിന് പിന്നിൽ കാർ ഇടിച്ച് അപകടം; അച്ഛൻ മരിച്ചു. മക്കൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

13 Dec 2025 09:04 IST

santhosh sharma.v

Share News :

വൈക്കം: അഷ്ടി കഴിഞ്ഞ് മക്കൾക്കൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങവെ പിന്നാലെ എത്തിയ കാർ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന അച്ഛൻ മരിച്ചു. ഉദയനാപുരം മണലേൽപാടത്ത് പ്രദീപ് (59) ആണ് മരിച്ചത്.അപകടത്തിൽ കൂടെ ബൈക്കിൽ സഞ്ചരിച്ച മക്കളായ ശരത്ത്, ഗൗരി എന്നിവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ 2ന് വൈക്കം പുളിഞ്ചുവട്ടിലാണ് അപകടം. വൈക്കത്ത് നിന്നും തലയോലപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിന് പിന്നിൽ അതെ ദിശയിൽ പോകുകയായിരുന്ന കാർ ഇടിച്ചാണ് അപകടം. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു.

Follow us on :

More in Related News