Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റു

17 Sep 2024 19:18 IST

PEERMADE NEWS

Share News :


പീരുമേട് :

കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റു.

 63 മൈൽ നേടിയപറമ്പിൽ സ്റ്റെല്ല (65)ക്കാണ്പരുക്കേറ്റത്.വണ്ടിപ്പെരിയാർസാമൂഹികാരോഗ്യ കേന്ദ്രത്തിൽപ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചിക്ത്സക്കായി പീരുമേട് താലൂക്ക് ആശുപത്രിയിലേക്കയച്ചു.

വണ്ടിപ്പെരിയാർ 

63 -ാം മൈലിൽ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് തൊഴിലാളി സ്ത്രീക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്

ഇന്ന് രാവിലെ 8 ന് സഹ തൊഴിലാളികൾക്കൊപ്പം ഏലത്തോട്ടത്തിൽ സ്റ്റെല്ല കള എടുത്തു കൊണ്ടിരുന്ന സമയം കാട്ടുപോത്ത് പിന്നിൽ വന്ന് കുത്തുകയായിരുന്നുവെന്ന് സഹ തൊഴിലാളികൾ പറഞ്ഞു.

കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റ സ്റ്റെല്ലയെ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.പീരുമേട് എം.എൽ.എ വാഴൂർ സോമൻ ആശുപത്രിയിലെത്തി പരുക്കേറ്റ സ്റ്റെല്ലയെസന്ദർശിക്കുകയും പ്രദേശവാസികളുമായി ചർച്ച നടത്തുകയും ചെയ്തു. ഇതിനിടെ വിവരമറിഞ്ഞ് ആശുപത്രിയിൽ എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി നാട്ടുകാർ നേരിയവാക്കേറ്റവുമുണ്ടായി.കഴിഞ്ഞ കുറേ നാളുകളായി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണെന്നുംഇതിന്ശാശ്വതപരിഹാരമുണ്ടാവണമെന്നും പ്രദേശവാസികൾ എം.എൽ.എ യോടുംവനംവകുപ്പ്ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു.

Follow us on :

More in Related News