07 Sep 2024 20:50 IST
Share News :
പീരുമേട്: കൊട്ടാരക്കര ഡിണ്ടുക്കൽ ദേശീയപാതയിൽ പീരുമേട് മത്തായി കൊക്കയ്ക്കു സമീപം 100 അടി താഴ്ചയിലക്ക് കാർ മറിഞ്ഞു. കാറിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് നിസാര പരുക്ക് പറ്റി. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.എരുമേലി സ്വദേശി കളായഹരിപ്രിയ (17) , അബിഷല (17),മുണ്ടക്കയം സ്വദേശി
ജസ്റ്റിൻ (19) എന്നിവർക്കാണ് പരുക്കേറ്റത്. വൈകിട്ട് അഞ്ചരയോടെ കുമളിയിൽ നിന്നും മുണ്ടക്കയം ഭാഗത്തേക്ക് പോയ കാറാണ് ബ്രേക്ക് നഷ്ടപ്പെട്ട് മറിഞ്ഞ്. പല പ്രാവശ്യം കരണം മറിഞ്ഞ് കാർ മരത്തിൽ തട്ടി നിൽക്കുകയായിരുന്നു .കാർ പൂർണമായും തകർന്നു. പീരുമേട് പോലീസ് മേൽ നടപടി സ്വീകരിച്ചു.
Follow us on :
More in Related News
Please select your location.