Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വികാസ് നഗറിൽ മണ്ണിടിഞ്ഞു

01 Aug 2024 18:27 IST

PEERMADE NEWS

Share News :


പീരുമേട് :

 കനത്ത മഴയിൽ വണ്ടി പെരിയാർ വികാസ് നഗറിൽ മണ്ണിടിഞ്ഞു. 

 ടൗണിൽ നിന്ന് വികാസ് നഗറിലേയ്ക്കുളള റോഡിന്റെ എതിർ വശത്ത് നിൽക്കുന്ന കല്ലും , മണ്ണും നിറഞ്ഞ് നിൽക്കുന്ന മൺതിട്ടയുടെ ഒരു ഭാഗമാണ് ഇടിഞ്ഞ് വീണത്. മണ്ണിനൊപ്പം വലിയ പാറക്കഷണങ്ങളും ചേർന്നാണ് റോഡിലേയ്ക്ക് വീണത്.യാത്രാതടസ്സം നേരിടുന്ന വിവരമറിഞ്ഞയുടൻ പഞ്ചായത്തധി കൃതർ സ്ഥലത്തെത്തി യാത്രാതടസ്സം നീക്കി. മണ്ണിടിഞ്ഞ ഭാഗം സ്വകാര്യ തോട്ട ഭൂമിയാണ്. ഇവിടെ അപകടകരമായി വലിയ മരങ്ങളും നിൽക്കുന്നു.ഈ പ്രദേശത്ത് അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഭൂമി താഴുന്ന പ്രതിഭാസം ഉണ്ടായിരുന്നു

മൺതിട്ട നിൽക്കുന്ന പ്രദേശങ്ങളിൽ നിരവധി വീടുകളും ഉണ്ട്. ഉചിതമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Follow us on :

More in Related News