Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുഴി,കുഴി,സർവ്വത്ര കുഴി

09 Aug 2024 15:52 IST

WILSON MECHERY

Share News :

ചായ്പൻകുഴി:

കോടശേരി.പങ്ചായത്തിലെ പ്രധാന റോഡായ കുറ്റിച്ചിറ ചായ്പൻ കുഴി റോഡ് വർഷങ്ങളായി തകർന്ന് കുണ്ടും കുഴിയുമായി കിടപ്പിലാണ്.ഈ റോഡ് ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുളളതാണ്.കഴിഞ്ഞ മഴയിൽ വെളളം റോഡിലൂടെ കുത്തിയൊഴുകി കുഴികളുടെ എണ്ണം വർദ്ധിച്ചു.ഇപ്പോൾ യാത്ര കുടുതൽ ദുസ്സഹമായി.കുഴിയിൽ വീഴാതെ ഇരുചക്ര വാഹനങ്ങൾ കടന്ന് പോകുന്നതിന് വളരെ കഷ്ടപ്പെടുന്നു.കെ.എസ്.ആർ.ട്ടി.സി.ഉൾപ്പടെ 94 ട്രിപ്പ് ബസ്സുകൾ ഓടുന്നതിന് പുറമേ മറ്റനേകം വാഹനങ്ങൾ ഇതു വഴി ദിനംപ്രതി കടന്ന് പോകുന്നു.റോഡ് നന്നാക്കണമെന്ന് പലതവണ ജില്ലാ കലക്ടർക്കും ജില്ലാ പഞ്ചായത്തിനും അപേക്ഷ നൽകിയിട്ടുണ്ട്.കഴിഞ്ഞ വർഷം റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡിൽ വാഴ നട്ടും റോഡ് ഉപരോധിച്ചു സമരം സംഘടിപ്പിച്ചിരുന്നു.അതിനെ തുടർന്ന് റോഡ് സഞ്ചാരയോഗൃമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചുവെങ്കിലും നടപടികൾ പൂർത്തിയായിട്ടില്ല. ഇനിയും കാലതാമസം വരുത്താതെ നടപടികൾ പൂർത്തികരിച്ച് നിർമ്മാണ ജോലികൾ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശൃം.ചാലക്കുടി മുതൽ കുറ്റിച്ചിറ വരെയും ചായ്പൻകുഴി മുതൽ മലക്കപ്പാറ വരെയും പൊതുമരാമത്ത് വകുപ്പ് റോഡാണ്. നൂറ് കിലോമീറ്ററോളം വരുന്ന ഈ സമാന്തര പാതയിൽ 2.5കീ.മീ.ദൂരം മാത്രമാണ് ജില്ലാ പഞ്ചായത്തിന്റെ കീഴിൽ വരുന്നത്.ഇത് പൊതുമരാമത്ത് വകുപ്പിന് വിട്ട് നൽകണമെന്നാണ് നാട്ടുകാരുടെ മറ്റൊരാവശ്യം.ത്റ്ശൂർ നിന്നുംഅതിരപ്പിളളി,ചാർപ്പ,വാഴച്ചാൽ,മലക്കപ്പാറഎന്നിവിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ഈ വഴി എളുപ്പമാണ്.8 കീ.മീ.ദൂരം ലാഭിക്കാൻ കഴിയും.മഴ മാറി നില്ക്കുന്ന സാഹചരൃത്തിൽ റോഡ് പണി എന്ന് തുടങ്ങുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

Follow us on :

More in Related News