Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Feb 2026 18:30 IST
Share News :
Photo- Jijesh
കോഴിക്കോട് - ആനിഹാൾ റോഡ് ജംഗ്ഷനിലെ ജയലക്ഷ്മി സിൽക്സിൽ വൻ പിടുത്തം. ചൊവ്വാഴ്ച വൈകിട്ട് 6.10ഓടെയാണ് തീപിടിത്തമുണ്ടായത്. മണിക്കൂറുകളോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ തീ നിയന്ത്രണവിധേയമാക്കിയത്. 5 ഫയർ എൻജിനുകളാണ് ആദ്യം തീയണയ്ക്കാനെത്തിയത്. പിന്നീട് കരിപ്പൂർ വിമാനത്താവളത്തിൽനിന്നും അത്യാധുനിക ഫയർ എൻജിനുകളെത്തി. നാലുനിലക്കെട്ടിടത്തിന്റെ 2,3,4 നിലകളിലാണ് തീപിടിത്തമുണ്ടായത്. ഗോഡൗണിൽ നിന്ന് തീപടർന്നെന്നാണ് പ്രാഥമിക വിവരം. ആർക്കും പരുക്കില്ല. നോമ്പ്, പെരുന്നാൾ വിപണി ലക്ഷ്യമിട്ട് വലിയ അളവിൽ വസ്ത്രങ്ങൾ ഗോഡൗണിൽ സ്റ്റോക്ക് ചെയ്തിരുന്നു. ഇവിടെനിന്നുമാണ് ആദ്യം പുക ഉയർന്നതെന്നാണ് ജീവനക്കാർ പറഞ്ഞത്.
മൂന്നുവർഷം മുൻപും ഇതേ വസ്ത്രാലയത്തില്‍ തീപിടിത്തമുണ്ടായിരുന്നു. 2023 ഏപ്രിലിലായിരുന്നു സംഭവം. അന്ന് ഷോർട് സർക്യൂട്ടാണ് അപകടമുണ്ടാക്കിയതെന്നാണ് പിന്നീട് കണ്ടെത്തിയത്. കോടികളുടെ നാശനഷ്ടവും അന്നുണ്ടായി. എന്നാൽ 2023ൽ സംഭവിച്ചതിന്റെ ഇരട്ടി നാശനഷ്ടമാണ് ഇക്കുറി ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. അപകട അലാറം മുഴങ്ങിതോടെ, മുൻപ് തീപിടിത്തമുണ്ടായ ഓർമയിൽ ജീവനക്കാർ വസത്രാലയത്തിലുള്ളവരെ പുറത്തെത്തിച്ചു. സമയോചിതമായ ഈ ഇടപെടലാണ് ഇത്രയും വലിയ തീപിടിത്തമുണ്ടായിട്ടും ആർക്കും പരുക്കേൽക്കാതെ രക്ഷിച്ചത്. മണിക്കൂറുകളോളം അഗ്നിരക്ഷാ സേനാംഗങ്ങൾ പരിശ്രമിച്ചതിന്റെ ഫലമായിട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഇപ്പോഴും വസ്ത്രാലയത്തിനുള്ളിൽ കടന്ന് പരിശോധന നടത്തുകയാണ് സുരക്ഷാഉദ്യോഗസ്ഥർ.
Follow us on :
Tags:
More in Related News
Please select your location.