Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോലീസ്സിനെ ഭയന്ന് ഓടിയ വിദ്യാർത്ഥി കിണറ്റിൽ വീണു. മുക്കം അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി.

09 Sep 2024 21:12 IST

UNNICHEKKU .M

Share News :



മുക്കം: പോലീസിനെ കണ്ട് ഭയന്ന് ഓടിയ വിദ്യാർഥി കിണറ്റിൽ വീണു. മുക്കം അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. പൂളക്കോട്സെന്റ് പീറ്റേഴ്സ് ജേക്കബ് സുറിയാനി ദേവാലയത്തിന്റെ സമീപമുള്ള നാല്പത് അടിയോളം താഴ്ചയും, അഞ്ചടിയോളം വെള്ളമുള്ള കിണറ്റിൽ കളൻതോട് എംഇഎസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ രണ്ടാം വർഷ വിദ്യാർഥി ഫദൽ(20) വീണത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കോളേജ് വിട്ട് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവേ പോലീസ് വാഹനം കണ്ടു ഭയന്ന് വാഹനം പാർക്ക് ചെയ്ത് ഇറങ്ങി ഓടുന്നതിനിടെ അബദ്ധവശാൽ കിണറിൽ വീഴുകയായിരുന്നു . കൂടെയുണ്ടായിരുന്ന വിദ്യാർത്ഥികളാണ് കിണറ്റിൽ വീണ വിവരം അറിയിച്ചത്. ഉടൻതന്നെ മുക്കത്തുനിന്ന് അഗ്നിരക്ഷാ സേനയെത്തി റോപ്പിന്റെയും റെസ്ക്യു നെറ്റിന്റെയും സഹായത്തോടെ സുരക്ഷിതമായി രക്ഷപെടുത്തുകയായിരുന്നു. കാര്യമായ പരിക്കൊന്നുമില്ലായിരുന്നു. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ സി. മനോജ്‌, സേനാംഗങ്ങളായ സനീഷ് പി. ചെറിയാൻ, പി ടി ശ്രീജേഷ് , വൈ പി ഷറഫുദ്ധീൻ, കെ പി അജീഷ്,ടി പി ഫാസിൽ അലി, കെ എസ് ശരത്, വി എം മിഥുൻ, ജോളി ഫിലിപ്പ് തുടങ്ങിയവരാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

Follow us on :

More in Related News