Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബസ്റ്റോപ്പിലേക്ക് കാർ ഇടിച്ച് കയറി നാലുപേർക്ക് പരിക്ക്

05 Jun 2024 13:24 IST

MUKUNDAN

Share News :

വാടാനപ്പള്ളി:വാടാനപ്പള്ളി സെന്ററിൽ ചേറ്റുവ റോഡിലെ ബസ്റ്റോപ്പിലേക്ക് കാർ ഇടിച്ച് കയറി നാലുപേർക്ക് പരിക്കേറ്റു.ഓട്ടോറിക്ഷ ഡ്രൈവർ മേപ്പറമ്പിൽ ഹൗസ് സോമൻ(45),വടക്കൻ ഹൗസിൽ കുഞയ്പുട്ടി (80),ശരീഫ്(40),ചെമ്പോത്തുംപറമ്പിൽ ലിജി(38)എന്നിവർക്കാണ് പരിക്കേറ്റത്.ഇന്ന് പതിനൊന്നേകാലോടെയായിരുന്നു അപകടം.സമീപത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിലിടിച്ച് സമീപത്തെ ബസ്റ്റോപ്പിലേക്ക് കയറി കാനയിൽ തട്ടിയാണ് നിന്നത്.പരിക്കേറ്റവരെ വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ ഏങ്ങണ്ടിയൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Follow us on :

More in Related News