Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊച്ചുവേളിയിൽ പ്ലാസ്റ്റിക് ഗോഡൗണിന് തീപിടിച്ചു

25 Jun 2024 07:59 IST

Enlight News Desk

Share News :

തിരുവനന്തപുരം: കൊച്ചുവേളി വ്യവസായ മേഖലയിലെ പ്ലാസ്റ്റിക് ഗോഡൗണിന് തീപിടിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വെളുപ്പിനു നാലരയോടെയാണ് തീപിടിത്തമുണ്ടായത്. 12 യൂണിറ്റ് ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി ഏറെ പണിപെട്ടാണ്അ തീയണച്ചത്. പ്ലാസ്റ്റിക്ക് കുപ്പികൾ വലിയ ചാക്കുകളിൽ നിറച്ച് കൂട്ടിയിട്ടിരിക്കുന്നതിനാൽ ഫയർഫോഴ്സിന് ഉള്ളിലേക്ക് പ്രവേശിക്കാൻ പ്രയാസപെട്ടു. പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ട്. സൂര്യ പാക്ക് എന്ന ഗോഡൗണിലാണ് തീപിടിത്തം. 

കമ്പനിയിലെ ജീവനക്കാരാണ് തീ പടരുന്നത് ആദ്യം കണ്ടത്. തീപിടിത്തത്തിൽ സമീപത്തെ സ്ഥാപനങ്ങളുടെയടക്കം ജനൽചില്ലുകൾ തകർന്നു.

Follow us on :

More in Related News