Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പടക്കം പൊട്ടിക്കുന്നതിനിടയിൽ അടിക്കാടുകൾക്ക് തീപിടിച്ചു.

07 Apr 2024 18:25 IST

UNNICHEKKU .M

Share News :


മുക്കം: പടക്കം പൊട്ടിക്കുന്നതിനിടയിൽ തെറിച്ചു വീണ് വീടിനടുത്ത പറമ്പിലെയും മതിലിലെയും അടിക്കാടിന് തീപ്പിടിച്ചു. മുക്കം ഹൈസ്കൂളിന് സമീപം കുറ്റിപ്പാലയിൽ കരിമ്പനക്കൽ ബബിത്ത് എന്നയാളുടെ വീട്ടിൽ നിന്നും പടക്കം പൊട്ടിച്ചതിൽ നിന്നും തെറിച്ചു വീണ് തൊട്ടടുത്തുള്ള സ്കൂളിന്റെ മതിലിലെ ഉണങ്ങിയ പുല്ലിന് പിടിക്കുകയാണുണ്ടായത്. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ പയസ് അഗസ്റ്റിന്റെ നേതൃത്വത്തിൽ മുക്കം അഗ്നിരക്ഷാസേന എത്തി തീപൂർണ്ണമായി അണച്ചു.

പടക്കം വില്ലനാവാതിരിക്കാൻജാഗ്രത നിർദേശവുമായി മുക്കം അഗ്നി സേന


#കടുത്ത വേനൽചൂടിൽ പുല്ലുകളും അടിക്കാടുകളും കരിഞ്ഞുണങ്ങിയ അവസ്ഥയിലാണ്. അതീവ ശ്രദ്ധയോടെ വേണം പടക്കം പൊട്ടിക്കാൻ..

#പറമ്പുകൾക്കും തോട്ടങ്ങൾക്കും സമീപം ഉയർന്നു പൊങ്ങുന്ന വെടിമരുന്നുകൾ അലക്ഷ്യമായി ഉപയോഗിക്കാതിരിക്കുക. പറമ്പിലും കുന്നുകൾക്കും തീപിടിച്ചാൽ നിയന്ത്രണാതീതമാവാം.

# മുതിർന്നവരുടെ സാന്നിധ്യത്തിലാവണം കുട്ടികൾ പടക്കം ഉപയോഗിക്കാൻ.

# പടക്കം പൊട്ടിക്കുന്നതിനു മുൻപ് ഒരു ബക്കറ്റ് വെള്ളം സമീപത്തിൽ കരുതേണ്ടതാണ്.

#പടക്കങ്ങൾ കൈകളിൽ വെച്ച് പൊട്ടിക്കുന്ന സാഹസത്തിന് മുതിരരുത്. 

#ആഘോഷവേളകൾ സന്തോഷകരമാക്കാൻ പടക്കങ്ങൾ സുരക്ഷിതമായി ഉപയോഗിക്കുക മുക്കം അഗ്നി രക്ഷാ നിലയം ഓഫീസർ എം.അബ്ദുൽ ഗഫൂർ നിർദ്ദേശം നൽകിയിരിക്കയാണ്..


      

Follow us on :

More in Related News