Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗ്യാസ് സിലിണ്ടറിൽ നിന്നും തീ പടർന്ന് പൊള്ളലേറ്റ യുവാവ് മരിച്ചു

01 Sep 2024 16:41 IST

WILSON MECHERY

Share News :

കൊന്നക്കുഴി:

കൊന്നക്കുഴിയിൽ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടറിൽ നിന്നും തീ പടർന്ന് പൊള്ളലേറ്റ യുവാവ് മരിച്ചു. തണ്ടാപ്പള്ളി ആൻ്റു മകൻ 35 വയസ്സുള്ള അരുണാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിടിനുള്ളിലാകമാനം തീപ്പടർന്ന് പൊള്ളലേറ്റതിന് തുടർന്ന് യുവാവിനെ ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റലിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചത്. വീടിനകത്ത് തീ പടരാൻ ഉണ്ടായ സാഹചര്യം പോലീസ് അന്വേഷിച്ചു വരുന്നു. ദീർഘകാലമായി ഈ യുവാവ് തനിച്ചാണ് വീടിനകത്ത് കഴിയുന്നത്.

Follow us on :

More in Related News