Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jun 2025 18:29 IST
Share News :
വൈക്കം: കൂട്ടമായി എത്തിയ തെരുവ് നായ്ക്കൾ കോഴിഫാമിലെ 450 ഓളം കോഴികളെ കടിച്ചുകീറി കൊന്നു. വെള്ളിയാഴ്ച പുലർച്ചെ 3.30 ഓടെ മറവൻതുരുത്തിലാണ് തെരുവ് നായ്ക്കളുടെ ആക്രമണം ഉണ്ടായത്.
മറവൻതുരുത്ത് പഞ്ചായത്ത് രണ്ടാം വാർഡായ വാഴേകാട് കുരിയാത്തുംവേലിൽ കെ.ആർ സുകുമാരൻ്റെ ഉടമസ്ഥതയിലുള്ള കോഴിഫാമിൻ്റെ ഒരു വശത്തെ തൂണ് തകർത്ത ശേഷം പൊക്കിയിട്ടിരുന്ന മണ്ണ് മാന്തി കുഴിച്ച് അകത്ത് കടന്നാണ് പകുതി വളർച്ചയെത്തിയ 450 ഓളം കോഴികളെ തെരുവ് നായ്ക്കൾ കടിച്ച് കൊന്നത്. 1000 കോഴികളെയാണ് ഫാമിൽ വളർത്തിയിരുന്നത്. കോഴികളുടെ ബഹളം കേട്ട് ഉടൻ വീട്ടുകാർ ഓടിയെത്തിയതോടെ തെരുവുനായ്ക്കൾ ഓടി മറഞ്ഞു. ചത്ത കോഴികളെ സമീപത്ത് തന്നെ വലിയ കുഴിയെടുത്ത് പിന്നീട് മറവ് ചെയ്തു. കഴിഞ്ഞ 20 വർഷമായി ഉപജീവനമായി കോഴിഫാം നടത്തുകയാണ് സുകുമാരനും ഭാര്യയും. പ്രദേശത്ത് തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമാണ്.കൂട്ടം കൂടിയെത്തുന്ന തെരുവ് നായ്ക്കൾ വളർത്ത് മൃഗങ്ങളെയും മറ്റും ആക്രമിക്കുന്നത് പതിവാണെന്നും ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും രൂക്ഷമായ തെരുവ് നായ ശല്യത്തിന് പരിഹാരമില്ലെന്നും പ്രദേശവാസികൾ പറയുന്നു.3 ലക്ഷം രൂപയോളം നഷ്ടം ഉണ്ടായതായി ഫാം ഉടമ സുകുമാരൻ പറഞ്ഞു. നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ കോഴികൾ ഇപ്പോഴും ചത്ത് വീണുകൊണ്ടിരിക്കുകയാണ്.
Follow us on :
Tags:
More in Related News
Please select your location.