Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒഴുക്കിൽപ്പെട്ട മൂന്നര വയസ്സുകാരൻ മരിച്ചു.

28 May 2024 06:56 IST

PEERMADE NEWS

Share News :

മൂന്നാർ:

പന്നിയാർ പുഴയിൽ കാൽ വഴുതി വീണതിനെ തുടർന്ന് ഒഴുക്കിൽപ്പെട്ട മൂന്നര വയസ്സുകാരൻ മരിച്ചു. പൂപ്പാറ പുഞ്ചക്കരിയിൽ രാഹുൽ- അശ്വതി ദമ്പതികളുടെ മൂത്ത മകൻ ശ്രീനന്ദ് (മൂന്നര) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11ന് ബന്ധുക്കളോടൊപ്പം പുഴയിലെത്തിയപ്പോഴാണ് ശ്രീനന്ദ കാൽവഴുതി വെള്ളത്തിൽ വീണത്. കൂടെയുണ്ടായിരുന്നവർ ബഹളം വച്ചതിനെ തുടർന്ന് ഒഴുക്കിൽപ്പെട്ട ശ്രീനന്ദിനെ നാട്ടുകാരിൽ ചിലർ ചേർന്ന് കരയ്ക്കെത്തിച്ചെങ്കിലും മരിച്ചു. ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം സംസ്കരിച്ചു. ശാന്തൻപാറ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. സഹോദരൻ ശ്രീരവ്.

Follow us on :

More in Related News