Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പനക്ക് തീപിടിച്ചത് ഭീതിയിലാഴ്ത്തി

11 Apr 2024 21:39 IST

Preyesh kumar

Share News :

പേരാമ്പ്ര: വാല്യക്കോട് കരുവള്ളികുന്നില്‍ പനമരത്തില്‍ തീ പടര്‍ന്നത് സമീപവാസികളില്‍ പരിഭ്രാന്തി പടര്‍ത്തി. കരുവള്ളിക്കുന്നില്‍ തയ്യുള്ളതില്‍ സുരേഷിന്‍റെ സ്ഥലത്തെ പനയിലാണ് തീപിടിച്ചത്. കരിയിലയ്ക്ക് തീയിട്ടതില്‍ നിന്നുമാണ് തീ പടര്‍ന്നത് .സമീപത്തെ വീടിനെക്കാള്‍ ഉയരത്തില്‍ തീ പടര്‍ന്നതോടെ ജനങ്ങൾ ഭീതിയിലാ യി .


സേനയെ വിവരമറിയിച്ചതിനെ തുടർന്ന് പേരാമ്പ്രയിൽ നിന്ന് അഗ്നി രക്ഷാസേന

യെത്തിയാണ് തീയണച്ചത്..റോഡില്‍ നിന്നും വളരെ അകലത്തിലായതിനാല്‍ സേന വളരെ പ്രയാസപ്പെട്ടാണ് തീ അണച്ചത്. പേരാമ്പ്ര ഫയര്‍സ്റ്റേഷനിലെ അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി .സി .പ്രേമന്‍റെ നേതൃത്വത്തില്‍ ഒരു യൂണിറ്റ് പ്രവര്‍ത്തിച്ചാണ് തീ അണച്ചത്.

Follow us on :

Tags:

More in Related News