Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Oct 2024 11:44 IST
Share News :
കുഞ്ചിത്തണ്ണി: ചെന്നൈയില്‍ നിന്നും മൂന്നാര്‍ കാണാനെത്തിയ വിനോദ സഞ്ചാരികളെത്തിയ മിനി ബസ് ബൈസണ്‍വാലി ടികമ്പനി മൃഗാശുപത്രിക്ക് സമീപം അപകടത്തില്‍പ്പെട്ട് പന്ത്രണ്ട് പേര്‍ക്ക് പരുക്ക് പറ്റി. ഗ്യാപ് റോഡില്‍ നിന്നും ബൈസണ്‍വാലിക്ക് വരുമ്പോള്‍ നിയന്ത്രണംവിട്ട് ഉടുമ്പന്‍ചോല രണ്ടാം മൈല്‍ റോഡില്‍ ടികമ്പനി പാലത്തില്‍ ഇടിച്ചശേഷം റോഡിന്റെ മറുസൈഡിലെത്തിയാണ് വണ്ടി നിന്നത്. പരുക്ക് പറ്റിയ പന്ത്രണ്ട് പേരില്‍ മൂന്ന് പേര്‍ക്ക് തലയ്ക്ക് കാര്യമായ പരുക്ക് പറ്റിയിട്ടുണ്ട്. അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം തമിഴ്‌നാട് തേനി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ടി കമ്പനി പാലത്തിന്റെ കൈവരിയില്‍ ഇടിച്ചില്ലായിരുന്നെങ്കില്‍ ബസ് ഉപ്പാറിലേക്ക് മറിഞ്ഞ് വന്‍ ദുരന്തമുണ്ടാകാന്‍ സാധ്യതയുണ്ടായിരുന്നു.
Follow us on :
More in Related News
Please select your location.