Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെങ്ങന്നൂരില്‍ സ്കൂൾ ബസിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

14 Jun 2024 10:42 IST

Enlight News Desk

Share News :

ആലപ്പുഴ: ചെങ്ങന്നൂർ ആലായിൽ സ്കൂൾ ബസിന് തീപിടിച്ചു. ബസിന്റെ മുൻവശത്തുനിന്ന് പുക ഉയരുന്നത് കണ്ട് ഉടൻതന്നെ കുട്ടികളെ പുറത്തിറക്കിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. ഇന്ന് രാവിലെ 8.45-നായിരുന്നു സംഭവം. ബസ് പൂർണമായും കത്തി നശിച്ചു. മാന്നാർ ശ്രീ ഭുവനേശ്വരി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ബസാണ് കത്തിയത്. ആലാ-കോടുകുളഞ്ഞി റോഡിൽ ആലാ ഗവൺമെന്റ് ഹൈസ്കൂളിനു സമീപമായിരുന്നു അപകടം നടന്നത്.

Follow us on :

More in Related News