Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് കൂട്ടിയിടിച്ചതിനെ തുടർന്ന്‌ നിയന്ത്രണം വിട്ട കാർ റോഡരികിലെ സ്വകാര്യ വ്യക്‌തിയുടെ ഗേറ്റും മതിലും തകർത്തു.

21 Jun 2025 22:15 IST

santhosh sharma.v

Share News :

വൈക്കം: എതിർ ദിശകളിൽ നിന്നും വന്ന കാറുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന്‌ നിയന്ത്രണം വിട്ട കാർ റോഡരികിലെ സ്വകാര്യ വ്യക്‌തിയുടെ ഗേറ്റും മതിലും തകർത്തു. അപകടത്തിൽ കാറിൻ്റെ മുൻവശം തകർന്നെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെ വൈക്കം - എറണാകുളം റോഡിൽ ചെമ്പ് മുസ്ലിം പള്ളിക്കു സമീപമാണ് അപകടം. റോഡരികിൽ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് റോഡിന്റെ മധ്യഭാഗത്തു കൂടി പോയ ബൈക്ക് യാത്രികനെ മറികടക്കുന്നതിനിടെയാണ് അപകടം. വൈക്കം ഭാഗത്തു നിന്നും എറണാകുളം ഭാഗത്തേക്കു പോകുകയായിരുന്ന കാർ എതിരെ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ച ശേഷം ചെമ്പ് കാനാംപറമ്പിൽ ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള മതിലിലും ഗേറ്റിലും ഇടിച്ചാണ് നിന്നത്. റോഡരികിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Follow us on :

More in Related News