Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊന്നാനി ബോട്ടപകടം; കപ്പൽ ജീവനക്കാർക്കെതിരെ കേസ്

13 May 2024 17:14 IST

Jithu Vijay

Share News :

പൊന്നാനി : മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് രണ്ട് പേർ മരിച്ച സംഭവത്തിൽ സാഗർ യുവരാജ് കപ്പൽ ജീവനക്കാർക്കെതിരെ കേസ് എടുത്തെന്ന് പൊലീസ്. തൃശൂർ മുനക്കക്കടവ് കോസ്റ്റൽ പൊലീസ് ആണ് കേസ് എടുത്തത്. ഐപിസി 304, 337 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. അലക്ഷ്യമായി കപ്പലോടിച്ചതിനും, ജീവഹാനി വരുത്തിയതിനുമാണ് കേസ്. ലക്ഷദ്വീപ് ഡെവലപ്മെന്റ് കോർപറേഷൻ ഏറ്റെടുത്ത, കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കപ്പലാണ് സാഗർ യുവരാജ്.


പൊന്നാനി സ്വദേശികളായ സലാം (43) ഗഫൂര്‍ (45) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ആറ് പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. നാല് പേരെ രക്ഷപ്പെടുത്തി. രാത്രി ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. പൊന്നാനിയില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച പോയ ഇസ്ലാഹ് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ചാവക്കാട് മുനമ്പില്‍ നിന്നും 2 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ബോട്ട് തകര്‍ന്നതോടെ രണ്ട് തൊഴിലാളികളെ കാണാതാവുകയായിരുന്നു. ഇടക്കഴിയൂര്‍ ഭാഗത്തുനിന്നും പടിഞ്ഞാറ് കടലില്‍ നിന്നാണ് ഇവരുടെ മൃതദേഹം കിട്ടിയത്.

Follow us on :

Tags:

More in Related News