Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടക്കാഞ്ചേരി.പാർളിക്കാട് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

10 Jun 2024 12:13 IST

Arun das

Share News :

വടക്കാഞ്ചേരി.പാർളിക്കാട് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. . മുള്ളൂർക്കര സ്വദേശിയായ 48കാരനായ പ്ലാവിഴപ്പറമ്പിൽ വീട്ടിൽ രാജേഷാണ് മരിച്ചത്. തൃശൂർ ഭാഗത്തു നിന്നും വരികയായിരുന്ന ബൊലേറോ ജീപ്പും എതിർ ദിശയിൽ നിന്ന് വരികയായിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. റോഡിലേക്ക് തെറിച്ചു വീണ യുവാവ് സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിക്കുകയായിരുന്നു. ബൈക്കിലിടിച്ച ജീപ്പ് പാതയോരത്തെ മരത്തിലിടിച്ചാണ് നിന്നത്. അപകടത്തിൽ ജീപ്പിൻ്റെ മുൻവശം പൂർണമായും തകർന്നു. ബൈക്കിനു തൊട്ടു പുറകിലായി വന്നിരുന്ന മംഗലം സ്വദേശിയായ യുവാവിൻ്റെ സ്കൂട്ടറും അപകടത്തിൽപ്പെട്ട് റോഡിൽ മറിഞ്ഞെങ്കിലും ഇയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Follow us on :

More in Related News