Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Aug 2025 23:23 IST
Share News :
വൈക്കം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിട ഭാഗം ഇടിഞ്ഞുവീണതിനെ തുടർന്ന് മരണപ്പെട്ട തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേപ്പോത്ത് കുന്നേൽ ബിന്ദു വിശ്രുതന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ ധനസഹായം നാളെ (ആഗസ്റ്റ് 8 ) വെള്ളിയാഴ്ച കൈമാറും. സഹകരണ -തുറമുഖ - ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉച്ചയ്ക്ക് 12ന്
തലയോലപ്പറമ്പിലെ വീട്ടിലെത്തി ധനസഹായം കുടുംബത്തിന് കൈമാറും. കഴിഞ്ഞ മാസം 2നാണ് അപകടം ഉണ്ടായത്. ജൂലൈ ഒന്നിനാണ് വിശ്രുതനും ഭാര്യ ബിന്ദുവും മകൾ നവമിയുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. മകളുടെ ചികിത്സാർത്ഥം ആശുപത്രിയിൽ കഴിഞ്ഞിരുന്ന ബിന്ദു രാവിലെ കുളിക്കുന്നതിനായിരുന്നു തകർന്ന് വീണ പതിനാലാം വാർഡിന്റെ മൂന്നാം നിലയിലേക്ക് എത്തിയത്. ഈ സമയത്താണ് അപകടമുണ്ടായത്. തലയോലപ്പറമ്പ് ജംഗ്ഷനിലുള്ള വസ്ത്രശാലയിൽ ജീവനക്കാരിയായിരുന്നു മരിച്ച ബിന്ദു. ഭർത്താവ് വിശ്രുതൻ നിർമ്മാണ ഫർണ്ണിച്ചർ നിർമ്മാണ തൊഴിലാളിയാണ്. നവമി ആന്ധ്ര അപ്പോളോ ആശുപത്രിയിൽ നാലാം വർഷ പി എസ്സ് സി നേഴ്സിങ് വിദ്യാർഥിനിയാണ്.മകൻ നവനീത് എറണാകുളത്ത് സിവിൽ എഞ്ചിനീയറാണ്.തുടർന്ന് മകൾ നവമിയുടെ ചികിത്സയും ഒപ്പറേഷനും കോട്ടയം മെഡിക്കൽ കോളേജിൽ കഴിഞ്ഞ മാസം നടത്തിയിരുന്നു. ഇതിനിടെ അനുവദിച്ച 10 ലക്ഷം രൂപ സഹായമാണ് ഇപ്പോൾ നൽകുന്നത്.
പണി പൂർത്തിയാക്കാത്ത വീടിൻ്റെ നിർമ്മാണം നടത്തുന്നതിന് ഉന്നത വിദ്യഭ്യാസ മന്ത്രി വീട് സന്ദർശിച്ച് വേണ്ട നടപടി സ്വീകരിച്ചിരുന്നു.
Follow us on :
Tags:
Please select your location.