Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്.

04 Oct 2024 21:41 IST

- santhosh sharma.v

Share News :

വൈക്കം: തലയോലപ്പറമ്പിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്. വെള്ളിയാഴ്ച രാത്രി 7.45 ന് ഏ.ജെ ജോൺ സ്കൂളിന് മുന്നിലാണ് അപകടം. തലയോലപ്പറമ്പ് ശ്രീകാർത്തിയായിനി ക്ഷേത്രത്തിന് സമീപം ചിപ്പ്സ് നിർമ്മാണ കമ്പനി നടത്തുന്ന കാവ്യാ ഭവനിൽ മഹേഷ് (22)നാണ് പരിക്കേറ്റത്. കോട്ടയത്ത് നിന്നും തലയോലപ്പറമ്പിലേക്ക് വരികയായിരുന്ന കാർ വളവിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് എതിരെ വന്ന സ്കൂട്ടറിൽ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ് തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു. തലയോലപ്പറമ്പ് പോലീസ് മേൽനടപടി സ്വീകരിച്ചു.


Follow us on :

More in Related News