Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം എ ഇ ഒ ഓഫീസിലെ കാണാതായ സീനിയർ സൂപ്രണ്ടിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.

29 Sep 2024 18:02 IST

- santhosh sharma.v

Share News :

വൈക്കം: വൈക്കം എ ഇ ഒ ഓഫീസിലെ കാണാതായ സീനിയർ സൂപ്രണ്ടിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. മറവൻതുരുത്ത് കുലശേഖരമംഗലം പുറ്റിനൽചിറയിൽ ശ്യാംകുമാർ (52) ൻ്റെ മൃതദേഹമാണ് മൂവാറ്റുപുഴയാറിൻ്റെ അക്കരപ്പാടം ഭാഗത്ത് പുതിയ പാലത്തിന് സമീപത്ത് നിന്നും

ഞായറാഴ്ച വൈകിട്ട് 5 മണിയോടെ കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ചെ 5 മുതൽ വീട്ടിൽ നിന്നുമാണ് ഇയാളെ കാണാതായത്.

രാമപുരത്ത് നിന്നും സീനിയർ സൂപ്രണ്ട് ആയി പ്രമോഷനായി എത്തി വൈക്കം എ ഇ ഒ ഓഫീസിൽ കഴിഞ്ഞ മൂന്ന് മാസമായി ജോലിനോക്കി നോക്കുന്ന ശ്യാംകുമാർ 2 മാസമായി വൈക്കം എ ഇ ഒ യുടെ അഡിഷണൽ ചാർജ് വഹിച്ച് വരികയായിരുന്നു. ഓഫീസ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ശ്യാംകുമാറിന് മനസിക സമ്മർദ്ദം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. പുലർച്ചെ ഇയാളുടെ മുറിയിൽ നോക്കിയപ്പോഴാണ് കാണാതായ വിവരം അറിയുന്നത്. പേഴ്സും ഫോണും ഉൾപ്പടെ മുറിയിൽ തന്നെയുണ്ടായിരുന്നു. തുടർന്ന് ബന്ധുക്കളും മറ്റും ചേർന് സമീപത്തും മറ്റും തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വൈക്കം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് കേസ്സെടുത്ത് അന്വോഷണം നടത്തുന്നതിനിടെയാണ് മൃതദേഹം പുഴയിൽ പൊങ്ങിയത്. വൈക്കത്ത് നിന്നും ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കരക്കെടുത്തത്. വൈക്കം പോലീസ് ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു വരുന്നു.


Follow us on :

More in Related News