Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏലക്കായുമായി പോയ ലോറി മറിഞ്ഞു

14 May 2024 07:31 IST

PEERMADE NEWS

Share News :


കുമളി :

വണ്ടൻ മേടിന് സമീപം ലോറി അപകടത്തിൽപ്പെട്ടു.ഏലക്കായുമായി പോയ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട്റോഡിൽ മറിയുകയായിരുന്നു.

കുമളി ആറാംമൈലിൽ

നിന്നും ഏലക്കായുമായി തമിഴ് നാട്ടിലേക്ക് പോകുന്ന

വഴി താഴത്തേവണ്ടൻ മേടിനും ആമയാറിനും ഇടക്ക്

മറിയുകയായിരുന്നു.

 ഈ സമയത്ത് മഴയുണ്ടായിരുന്നതു

കൊണ്ട് വാഹനം തെന്നി മറിഞ്ഞതാകാമെന്നാണ്

പ്രാഥമിക നിഗമനം. ഡ്രൈവർ നിസ്സാര പരിക്കുകളോടെ

രക്ഷപ്പെട്ടു.ഒരു മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം

തടസ്സപ്പെട്ടു. കട്ടപ്പനയിൽ നിന്നും ക്രയിൻ എത്തിച്ചാണ്

വാഹനം മാറ്റിയത്.വണ്ടൻമേട് പോലീസ് സ്ഥലത്തെത്തി

മേൽ നടപടികൾ സ്വീകരിച്ചു.

Follow us on :

More in Related News