Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കനത്ത മഴ: റോഡിലേക്ക് മരം പൊട്ടിവീണു മുക്കം അഗ്നി രക്ഷേ സേന മുറിച്ച് മാറ്റി.

14 Jul 2024 22:17 IST

UNNICHEKKU .M

Share News :


മുക്കം : കനത്ത മഴയിൽ റോഡരികിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരംഇലക്ട്രിക് ലൈനിന് മുകളിലൂടെ റോഡിന് കുറുകെ മരം പൊട്ടി വീണ് മുക്കാൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ബൈക്കുകൾക്ക് കേട് പാടുകൾ പറ്റി. പിസി ജംഗ്ഷന് സമീപം പിസി തിയേറ്ററിന് മുൻവശത്ത് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിലെ പറമ്പിലെ വലിയ വാക മരമാണ് ഹൈടെൻഷൻ ലൈനിന് മുകളിൽ കൂടി റോഡിന് കുറുകെയായി വീണത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ആറോളം ഇരുചക്ര വാഹനങ്ങൾക്ക് മുകളിലൂടെ വീണതിനാൽ അവക്ക് കേടുപാടുകൾസംഭവിച്ചത്. ഉടൻ മുക്കംഫയർഫോഴ്സിൽവിവരമറിയിക്കുകയായിരുന്നു. കെ എസ് ഇ ബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി വിച്ഛേദിച്ച ശേഷം മുക്കം ഫയർഫോഴ്സ് നാട്ടുകാരും കെഎസ്ഇബി ജീവനക്കാരും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ എൻ. രാജേഷ്, സേനാംഗങ്ങളായ വൈ. പി. ഷറഫുദ്ദീൻ, ആർ. മിഥുൻ, പി. നിയാസ്, വി.എം. മിഥുൻ, കെ. അഭിനേഷ്, എസ്. അർജുൻ, കെ. എസ്. വിജയകുമാർ എന്നിവർ ചേർന്നാണ് ഗതാഗത തടസ്സം മാറ്റിയത്

Follow us on :

More in Related News