Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് ടൂവിലർ വർക്ക്ഷോപ്പ് ഉടമ ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

29 Sep 2024 23:36 IST

- santhosh sharma.v

Share News :

വൈക്കം: വൈക്കത്ത് ടൂവിലർ വർക്ക്ഷോപ്പ് ഉടമ ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. അക്കരപ്പാടം വെള്ളറുകാട്ട് വീട്ടിൽ പരേതനായ സോമൻ, രുഗ്മിണി ദമ്പതികളുടെ മകൻ വി.എസ് ജയേഷ് (41) ആണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

വൈക്കം വലിയ കവലയിലുള്ള സൺ ആട്ടോ സർവ്വീസിൽ വാഹന റിപ്പയർ ജോലിക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ - അശ്വതി ( ഇത്തിപ്പുഴ). മക്കൾ - ബിയാദ്, ബിയാൻ. സംസ്ക്കാരം നാളെ (സെപ്തംബർ 30 ) തിങ്കളാഴ്ച വൈകിട്ട് 3ന് വീട്ടുവളപ്പിൽ.



Follow us on :

More in Related News