Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jan 2025 20:54 IST
Share News :
മുക്കം : കരശ്ശേരി പഞ്ചായത്തിലെ കറുത്തപറമ്പിലെ എള്ളങ്ങൽ ചെങ്കൽ കോറിക്ക് സമീപം ബുധനാഴ്ച രാവിലെ 10.30 ന് ചെങ്കൽ ലോഡുമായി മലയിറങ്ങി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. മുക്കത്ത് നിന്നെത്തിയ അഗ്നി രക്ഷ സേന രക്ഷപ്പെടുത്തി. ലോറി ഡ്രൈവർ വെണ്ണക്കോട് വാഴപറമ്പിൽ പോക്കർ (55)നെ ഓടികൂടിയ നാട്ടുകാർ രക്ഷപ്പെടുത്തി.ലോറിയിലെ സഹായി മണാശ്ശേരി സ്വദേശി പൂളക്കാപൊയിൽ പ്രകാശൻ (53) രക്ഷപെടാനാവാത്ത വിധം കുടുങ്ങികിടക്കുകയായിരുന്നു. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ മുക്കം അഗ്നിരക്ഷാനിലയത്തിലെ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ജോയ് എബ്രഹാമിന്റെ നേതൃത്വത്തിൽ ലോറിയുടെ ക്യാബിൻ ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച് വെട്ടിപൊളിച്ചാണ് പ്രകാശനെ പുറത്തെടുത്തത്. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പയസ് അഗസ്റ്റിൻ, ഫയർ ഓഫീസർമാരായ പി. ടി അനീഷ്,എം സുജിത്ത്, എൻ. ടി അനീഷ്, ജി. ആർ അജേഷ്, ടി. പി ശ്രീജിൻ, അനു മാത്യു, ഹോംഗാർഡ്മാരായ ടി. രവീന്ദ്രൻ, പി. കെ രാജൻഎന്നിവർരക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Follow us on :
Tags:
More in Related News
Please select your location.