Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗൂഗിൾ മാപ്പ് ചതിച്ചു; കുറുപ്പന്തറയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം.

25 May 2024 12:12 IST

santhosh sharma.v

Share News :

വൈക്കം : കുറുപ്പന്തറയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ തോട്ടിലേക്ക് മറിഞ്ഞു. ഹൈദരാബാദ് സ്വദേശികളായ നാലംഗ സംഘത്തെ നാട്ടുകാർ രക്ഷപ്പെടുത്തി. ഹൈദരാബാദ് സ്വദേശികളായ നാലംഗ സംഘം സഞ്ചരിച്ച കാറാണ് തോട്ടിൽ വീണത്. കുമരകത്തേക്ക് പോകാനായി ഗൂഗിൾ

മാപ്പ് നോക്കി യാത്ര ചെയ്ത‌ സംഘം

കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വച്ച്

തോട്ടിൽ വീഴുകയായിരുന്നു. യാത്രക്കാരെ പൊലീസും നാട്ടുകാരും ചേർന്ന് ഉടൻ രക്ഷപ്പെടുത്തിയതിനാൽ ദുരന്തം ഒഴിവാകുകയായിരുന്നു. പൂർണമായും തോട്ടിൽ മുങ്ങിപ്പോയ കാർ 50 മീറ്ററോളം വെള്ളത്തിലൂടെ ഒഴുകിയെന്ന് പ്രദേശവാസികൾ പറഞ്ഞു. നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്വത്തിൽ കാർ ഉയർത്താനുള്ള ശ്രമം നടന്ന് വരികയാണ്.

Follow us on :

More in Related News