Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ കനത്ത മഴയിൽ കയ്യാലയും മതിലും ഇടിഞ്ഞ് പ്രധാന റോഡിൽ വീണു.

16 Jul 2024 15:27 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ശക്തമായ മഴയിൽ സ്വകാര്യ വ്യക്തിയുടെ കയ്യാലയും മതിലും പ്രധാന റോഡിലേക്ക് ഇടിഞ്ഞ് വീണു.സംഭവ സമയത്ത് റോഡിൽ കാൽനട യാത്രക്കാരും വാഹനങ്ങളും ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി.ചൊവ്വാഴ്ച പുലർച്ചെ ചെയ്ത ശക്തമായ കാറ്റിലും മഴയിലും തലയോലപ്പറമ്പ് കിഴക്കുംഭാഗം എസ് എൻ ഡി പി ശാഖ മന്ദിരത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ 12 അടിയോളം ഉയരമുള്ള കയ്യാലയും മതിലുമാണ് 20 മീറ്ററോളം ഭാഗം ഇടിഞ്ഞ് റോഡിലേക്ക് പതിഞ്ഞത്. പുലർച്ചെയായിരുന്നതിനാലും യാത്രക്കാരും വാഹനങ്ങളും കുറവായിരുന്നതിനാലും ദുരന്തം ഒഴിവായി.

Follow us on :

More in Related News