Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Oct 2025 08:30 IST
Share News :
വൈക്കം: നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ചേർത്തല മൂലയിൽ വീട്ടിൽ കുര്യൻ തരകൻ്റെ മകൻ ആന്റണി തരകൻ (24) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 12.30 ഓടെ ഇത്തിപ്പുഴ പാലത്തിന് സമീപമാണ് അപകടം. പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് റോഡിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വൈക്കം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
Follow us on :
Tags:
More in Related News
Please select your location.