Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് തെരുവ് നായ്ക്കൾ ആടിനെ കടിച്ച് കൊന്നു.

14 Feb 2026 11:39 IST

santhosh sharma.v

Share News :

വൈക്കം: തെരുവ് നായ്ക്കൾ ആടിനെ കടിച്ച് കൊന്നു.വൈക്കം നഗരസഭ 8-ാം വാർഡിൽ കിഴക്കേനട വൈശാഖിൽ രാജേന്ദ്രദേവന്റെ മൂന്നുമാസം ചിനയുള്ള ആടിനെയാണ് തെരുവുനായ്ക്കൾ കടിച്ചു കൊന്നത്. ശനിയാഴ്ച പുലർച്ചെ 2 മണിയോടെയാണ് സംഭവം. ആടിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് കൂട്ടമായി എത്തിയ തെരുവ് നായ്ക്കൾ ആടിനെ ആക്രമിക്കുന്നത് കാണുന്നത്. വീട്ടുകാർ ഓടിയെത്തിയപ്പോഴേക്കും നായ്ക്കൾ കടന്ന് കളഞ്ഞു. ആക്രമണത്തിൽ കഴുത്തിനും മറ്റും ആഴത്തിൽ കടിയേറ്റ് ആട് തൽക്ഷണം ചത്തു. ഈ പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.


Follow us on :

More in Related News