Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പീരുമേട്ടിൽ വീണ്ടും ലയം തകർന്നു വീണു

28 May 2024 21:23 IST

PEERMADE NEWS

Share News :


പീരുമേട്:


ശക്തമായ മഴയിലും കാറ്റിലും ഏലപ്പാറ ടൈഫോർഡ് എസ്റ്റേറ്റ് ഉപ്പുകുളത്ത് ലയത്തിലെ ഒരു മുറിയുടെ മേൽക്കുര തകർന്നു വീണു.

ലയത്തിൽ താമസിക്കുന്ന അയ്യപ്പൻ്റെ മുറിയുടെ മേൽക്കുരയുടെ ഒരു ഭാഗമാണ് തകർന്നത്.

മഴവെള്ളം വീടിന് അകത്ത് വീണ് വൈദ്യുത ഉപകരണങ്ങൾ നശിച്ചു .

ഇന്നലെ രാവിലെ മുതൽ ഉച്ചവരെ മേഖലയിൽ ശക്തമായ മഴയാണ് ഉണ്ടായത് .ഈ മഴയിലാണ്  ലയത്തിൻ്റെ മേൽക്കുരയുടെ ഒരു ഭാഗം തകർന്നത് .

സംഭവ സമയം വീട്ടിൽ ആളുകൾ ഉണ്ടായിരുന്നു . ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങിയതിനാൽ ആർക്കും പരുക്കുകൾ ഇല്ല. എന്നാൽ വീടിനുള്ളിൽ വെള്ളം കയറി വീട്ടപകരണങ്ങൾക്ക് കേട് പാടുകൾ സംഭവിച്ചു . സമീപ വാസികളുടെ നേതൃത്വത്തിൽ തകർന്ന മേൽക്കൂരയിൽ പടുതാ വിരിച്ച് താൽകാലികമായി വാസയോഗ്യമാക്കി.

Follow us on :

More in Related News