Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് മകളുടെ വീട്ടിൽ എത്തിയ പിതാവിനെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.

11 Jun 2024 09:21 IST

santhosh sharma.v

Share News :

വൈക്കം: മകളുടെ വീട്ടിൽ എത്തിയ പിതാവിനെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ആനിക്കാട് കുന്നുംപുറത്ത് ഭാസ്ക്കരൻ (70) നെയാണ് ആറാട്ടു കുളങ്ങര കുളത്തിൽ മരിച്ച നിലയിൽ

ചൊവ്വാഴ്ച പുലർച്ചയോടെ കണ്ടെത്തിയത്. വൈക്കത്തും, പാലായിലും ഉള്ള പെൺമക്കളുടെ വീട്ടിൽ മാറി മാറി താമസിച്ച് വരികയായിരുന്നു ഇയാൾ. തിങ്കളാഴ്ച രാത്രി വൈക്കത്തെ മകളുടെ വീട്ടിലേക്ക് പോകുന്നതിനിടെ കൈ,കാലുകൾ കഴുകാൻ കുളത്തിലെ കൽപ്പടവിൽ ഇറങ്ങുന്നതിനിടെ കുളത്തിലേക്ക് വീണതാകാമെന്നാണ് കരുതുന്നത്. പുലർച്ചെ കുളത്തിൽ കുളിക്കാനായി എത്തിയ നാട്ടുകാരാണ് മൃതദേഹം കണ്ടത്. വൈക്കം പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ച് വരുന്നു.


 


Follow us on :

More in Related News